Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oommen Chandy

ഉമ്മൻ ചാണ്ടിയെ ഗണേഷ് കുമാർ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ഗണേഷ് കുമാർ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.

ഗണേശ് പറഞ്ഞ കാര്യങ്ങൾ മുഴുവനും അറിയാവുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി കൊടുക്കാത്തത്.

യഥാർഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേഷിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് താൻ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്നയാൾ താൻ മാത്രമായിരിക്കും. ഇതിന്‍റെ ഉൾകഥകളെല്ലാം എനിക്കറിയാം.

ഗണേഷിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്. മരണശേഷവും എന്തിനാണ് വേട്ടയാടുന്നത്. ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടിയെന്ന് പൊതുസമൂഹത്തിനറിയാം. കല്ലറയിൽകൊണ്ട് പോസ്റ്റർവച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Latest News

Corehub Up